Darul Huda Islamic University (India) Dr. Bahauddeen Muhammed Nadwi Meets Heads Of Malaysian Islamic University
ക്വലാലംപൂര്‍: മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റി (ഐ.ഐ.യു.എം)യുടെ ഇസ്ലാമിക പഠന വിഭാഗം വകുപ്പ് മേധാവികളുമായി ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂടിക്കാഴ്ച നടത്തി.
ഇന്നലെ വാഴ്സിറ്റി കാമ്പസിലെ അബ്ദുല്‍ഹമീദ് അബൂസുലൈമാന് കുല്ലിയ്യ ഓഫ് ഇസ്ലാമിക് റിവീല്‍ഡ് നോളജ് ആന്‍ഡ് ഹ്യൂമന്‍ സയന്‍സസ് ആസ്ഥാനത്തുവെച്ചായിരുന്നു കൂടിക്കാഴ്ച. 2014-മുതല്‍ അക്കാദമികമായി സഹകരിക്കുന്ന ഇരു സര്‍വകലാശാലകളുടെയും വിദ്യാഭ്യാസ പാഠ്യപദ്ധതികളും പരിഷ്കാരങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇരു സര്‍വകലാശാലകളിലെയും പഠനവകുപ്പുകള്‍ സംയുക്തമായി വിവിധ പദ്ധതികള്‍ ആവിഷ്കരിക്കാനും ധാരണയായി.
വകുപ്പ് മേധാവി. പ്രൊഫ. ഡോ. ശുക്റാന്‍ ബിന്‍ അബ്ദുല്റഹ്മാന്, ഡെപ്യൂട്ടി മേധാവി പ്രൊഫ. ഡോ. മുഹമ്മദ് നൂഹ് ബിന്‍ അബ്ദുല്‍ ജലീല്‍, ഫിഖ്ഹ് ആന്‍ഡ് ഉസ്വൂലുല്‍ ഫിഖ്ഹ് മേധാവി ഡോ. മുഹമ്മദ് സ്വബ്രി ബി. സകരിയ്യ, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സയ്യിദ് മുഹമ്മദ് മുഹ്സിന് ഹുദവി, ഡോ. ജഅ്ഫര്‍ ഹുദവി പറമ്പൂര്, ഹാജി യൂസുഫ് അലി ബിന്‍ ഹാജി മുഹമ്മദ് ജോഹോര്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.